സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന് പറയുമ്ബോള്‍ ശബരിമലയില്‍ മാത്രമായി ചുരുക്കേണ്ടെന്ന് നടി അനുശ്രീ. പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കയറുന്നത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമമെന്ന് കരുതാനാകുമോയെന്നും അനുശ്രീ പറയുന്നു. സമത്വം പറയുന്നവര്‍ രണ്ട് ടോയ്ലറ്റുകളുടെ കാര്യമെന്തിനാണ് പറയുന്നത്. പുരുഷന്‍മാരുടെ ടോയ്ലറ്റ് സമത്വം വേണമെന്ന് പറയുന്നവര്‍ ഉപയോഗിക്കാറുണ്ടോയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നത് സമത്വത്തിന്റെയോ മാറ്റിനിര്‍ത്തലിന്റെയോ കാര്യമല്ലന്നും അരുതെന്ന് പറയുന്നത് ചെയ്ത് കാണിക്കാനുള്ള പ്രവണതയായി മാത്രമേ കാണാനാവൂ എന്നും അവര്‍ പറയുന്നു. മറ്റെല്ലാ അമ്ബലങ്ങളിലും പോയി കഴിഞ്ഞ ശേഷം ശബരിമലയില്‍ പോകണമെന്ന ചിലരുടെ ആഗ്രഹം ഒന്നും ഇതിലില്ല.
ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്ബലത്തില്‍ കയറ്റുന്നില്ല, മാറ്റി നിര്‍ത്തുന്നുവെന്ന് പരാതിപ്പെട്ടാല്‍ സുപ്രിംകോടതി ഇങ്ങനെയേ വിധിക്കൂവെന്നും അനുശ്രീ പറഞ്ഞു.
Comments