You are Here : Home / വെളളിത്തിര

അലന്‍സിയര്‍ക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ 100 തവണ ശരിയാണെന്ന് സംവിധായകന്‍

Text Size  

Story Dated: Wednesday, October 17, 2018 03:27 hrs UTC

നടന്‍ അലന്‍സിയര്‍ക്കെതിരേ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ 100 തവണ ശരിയാണെന്ന് ആഭാസം സിനിമയുടെ സംവിധായകന്‍ ജുബിന്‍ നമ്രാടത്ത്. അലന്‍സിയറെ നിയന്ത്രിക്കാന്‍ മാത്രം ഒരു അസിസ്റ്റന്റിനെ നിയോഗിക്കേണ്ടി വന്നുവെന്നും നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താക്കീത് ചെയ്തതിന്റെ വിരോധം പിന്നീടയാള്‍ സെറ്റില്‍ കാണിച്ചിട്ടുണ്ടെന്നും ജുബിന്റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
 
'Divya Gopinath എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവര്‍ത്തിച്ചു കൊള്ളട്ടെ. അവള്‍ക്കൊപ്പം തന്നെയാണ് ആഭാസത്തില്‍ വര്‍ക്ക് ചെയ്ത ഏതൊരു തെളിവുള്ള ബോധവും.
 
ആഭാസത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു എന്നും, എല്ലാരും എല്ലാരുടെയും മുറികളില്‍ പോകാറുണ്ടെന്നും, എല്ലാവരും മദ്യപിക്കാറുണ്ടെന്നും, മദ്യ ലഹരിയില്‍ തെറ്റു പറ്റി പോയെന്നും, വാതിലില്‍ ചവിട്ടിയില്ല കൊട്ടിയതേ ഉള്ളൂ എന്നും, ദിവ്യ പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നുമുള്ള അലന്‍സിയറുടെ വാദങ്ങള്‍ വായിച്ചു, മലയാള മനോരമയുടെ ന്യൂസ് ടീവി പേജില്‍.
സെറ്റ് രസകരമായത്, വാര്‍പ്പുമാതൃകകള്‍ക്ക് പിറകെ പോകാതെ നില്‍ക്കുന്ന ഒരു വലിയ ടീം ഉണ്ടായിരുന്നത് കൊണ്ടാണ്. പ്രൊഡ്യൂസറുടെയും, പ്രൊഡക്ഷന്‍ ടീമിന്റെയും, direction ടീമിലെ ഓരോരുത്തരുടെയും, ക്യാമറ ടീമിന്റെയും, നടീ നടന്മാരുടേയും, മറ്റെല്ലാവരുടെയും നിതാന്ത പരിശ്രമം കൊണ്ടു കൂടിയാണ്. അലന്‍സിയര്‍ ചെയ്തത് ഇങ്ങനെ ഒരു ചുറ്റുപാടിന്റെ വ്യക്തമായ മുതലെടുപ്പാണ്.
 
 
 
Costume ഡിസൈനര്‍ക്കും, അസിസ്റ്റന്റ് ഡയറക്ടറുമാര്‍ക്കും, അന്യോന്യം സുഹൃത്തുക്കള്‍ക്കും, നടിമാരുടെയോ, മറ്റു സ്ത്രീ technician'മാരുടെയോ മുറികളില്‍ പോകാന്‍ വേറെ പ്രോട്ടോകോള്‍ ഒന്നും ആലോചിക്കേണ്ടതില്ല. പ്രസ്തുത സ്ത്രീയുടെ അനുവാദം മതിയാകും. പക്ഷെ മദ്യപിച്ചു, വ്യക്തമായ ഉദ്ദേശത്തോടെ, അസമയത്ത് വാതിലില്‍ കൊട്ടുന്നത്, തുറക്കാതെ വരുമ്ബോള്‍ നിര്‍ത്താതെ കൊട്ടി കൊണ്ടിരിക്കുന്നത് predator മനോഭാവമല്ലാതെ പിന്നെന്താണ്? അടക്കാന്‍ മറന്ന് പോയ വാതിലിലൂടെ കയറി വന്ന് ബ്ലാന്‌കെറ്റിനടിയയില്‍ കയറുന്നത് ഏത് തരത്തിലുള്ള മനോഭാവമാണ്?
മദ്യം ഇവിടെ വില്ലനല്ല. വില്ലന്‍, മദ്യപാനിയുടെ ഉദ്ദേശങ്ങളാണ്. മദ്യപിച്ചു എന്നത് ഭാവിയില്‍ മാപ്പ് പറയാന്‍ ഒരു കാരണം മാത്രം. സമീപ ഭാവിയില്‍ തന്നെ ഇതെത്ര പേരില്‍ നമ്മള്‍ കണ്ടിരിക്കുന്നു.
 
സൂപ്പര്‍ താരങ്ങള്‍ സെറ്റുകളില്‍ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലന്‍സിയറും വീണിരിക്കുന്നത്. ഇന്ന് അലന്‍സിയര്‍, നാളെ ആ സൂപ്പര്‍ താരങ്ങളാകട്ടെ.
 
ഇന്നലത്തെ ന്യൂസ് 18 ചര്‍ച്ചയില്‍ ഫോണില്‍ വിളിച്ചു ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചോദിച്ചു, നിങ്ങള്‍ ഇത് അറിഞ്ഞപ്പോള്‍ എന്ത് ചെയ്തുവെന്ന്. അറിഞ്ഞപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്തു എന്നാണ് ഉത്തരം. വളരെ സഭ്യതയോടെ താക്കീത് ചെയ്തു. അയാളെ മേയ്ക്കാന്‍ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെക്കേണ്ടി വന്നു. അയാള്‍ എവിടെ പോകുന്നു, ഏതു മുറിയില്‍, അവിടെ ആരൊക്കെയുണ്ട് തുടങ്ങിയ ഇന്‍സ്‌പെക്ഷന് മാത്രമായി ഒരാള്‍. അയാളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തികളെ ഒരു പരിധി വരെ നയപരമായി തടയാന്‍ ഇത് സഹായിച്ചിരുന്നു. 3 കോടിക്ക് മീതെ മുടക്ക് മുതലുണ്ടായ ഒരു സിനിമയാണ് ആഭാസം. അത് സമയത്തു തീര്‍ക്കുക എന്നുള്ളതിനായിരുന്നു മുന്‍തൂക്കം. ആദ്യ സംവിധാന സംരംഭം ആയത് കൊണ്ട്, അതിന്റെ പരിചയകുറവും ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കാം.
 
ഇപ്പോള്‍ എല്ലാവരും എല്ലാം അറിഞ്ഞു. എന്നിട്ടു നിങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ഞാന്‍ തിരിച്ചു ചോദിക്കട്ടെ?
 
അലന്‍സിയറെ താക്കീത് ചെയ്തതിന്റെ ഫലമായിട്ടാവാം, തുടര്‍ന്ന് ഷോട്ടുകള്‍ക്കിടയിലെ ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സ്വഭാവങ്ങള്‍. Schedule ഗ്യാപ് കഴിഞ്ഞു വരുമ്ബോള്‍ മുടി പറ്റയടിച്ചു വന്ന്, continutiy'യെ കാറ്റില്‍ പറത്തുക. ചോദിക്കുമ്ബോള്‍ 'നിങ്ങളുടെ ഈ ഒരു പടം മാത്രമല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ' എന്നു തിരിച്ചു ചോദിക്കുക. കോമ്ബിനേഷന്‍ സീനുകളില്‍ ഡയലോഗിന് പകരം തെറി പറയുക, ചോദിക്കാന്‍ ചെല്ലുമ്ബോള്‍ 'ആഭാസമല്ലേ, അപ്പോള്‍ ഇങ്ങനെ ഒക്കെ ആകാം' എന്ന് പറയുക. ഒരു വിധത്തിലാണ് പുള്ളിക്കാരന്റെ സീനുകള്‍, ഞങ്ങള്‍ക്ക് വേണ്ട രീതിയില്‍ ഒന്ന് തീര്‍ത്തെടുത്തത്.
 
അലന്‍സിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ. ദിവ്യയുടെ തുറന്ന് പറച്ചിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം, മറ്റുള്ളവര്‍ അവരവരുടെ സമയമെടുത്ത് പുറത്ത് വരും എന്ന് പ്രത്യാശിക്കട്ടെ.
 
#metoo കരുത്താര്‍ജിക്കട്ടെ.
 
Jubith Namradath'

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.