You are Here : Home / വെളളിത്തിര

ദീപിക പദുകോണും രണ്‍വീര്‍ സിങും ഉടന്‍ വിവാഹിതരാകും

Text Size  

Story Dated: Sunday, October 21, 2018 03:24 hrs UTC

ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങും ഉടന്‍ വിവാഹിതരാകും. വാര്‍ത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 14-15 തിയ്യതികളിലായി വിവാഹചടങ്ങുകള്‍ നടക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
 
 
 
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു താരജോഡികള്‍. 2013ല്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച ഗോലിയോണ്‍ കി രാസലീല റാം- ലീല സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. നിരവധി അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുവരും വിവാഹക്കാര്യം പരസ്യമായി സമ്മതിക്കുന്നത്. നവംബര്‍ 20ന് ഇരുവരും വിവാഹിതരാകുമെന്ന് ഒരു ഓണ്‍ലൈന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റലിയില്‍ വച്ചായിരിക്കും വിവാഹമെന്നും ഏറ്റവും അടുത്ത 30തില്‍ താഴെ സുഹൃത്തുക്കള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ താരങ്ങള്‍ തന്നെ വിവാഹത്തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
 
 
 
വിവാഹ പ്രഖ്യാപനം വന്നതോടെ താര ജോഡികള്‍ക്ക് ആശംസാ പ്രവാഹം കൊണ്ട് നിറയുകയാണ്. കരണ്‍ ജോഹര്‍, ടൈഗര്‍ ഷ്രോഫ്, ക്രിതി സാനോന്‍, സോനം കപൂര്‍ എന്നിവര്‍ ആശംസ അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.