You are Here : Home / വെളളിത്തിര

ആളുകളുടെ മനോഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് അന്‍സിബ

Text Size  

Story Dated: Monday, October 22, 2018 05:17 hrs UTC

മീ ടു ക്യാംപെയ്ന്‍ കത്തിപടരുമ്ബോള്‍ ആളുകളുടെ മനോഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് നടി അന്‍സിബ പറയുന്നു. തനിക്കുണ്ടായ അനുഭവം അന്‍സിബ പങ്കുവയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ലൈംഗിക ചുവയുള്ള മെസേജിനെക്കുറിച്ചാണ് അന്‍സിബ പറയുന്നത്.
 
 
നിങ്ങളുടെ നഗ്ന ചിത്രം അയച്ചാല്‍ പണം നല്‍കാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അന്‍സിബയ്ക്ക് അയച്ച മെസേജ്. നടി പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ കമന്റുമായി പ്രതികരിക്കുകയുണ്ടായി. കമന്റിലൂടെ താന്‍ അയച്ച മെസേജ് നോക്കാനും അയാള്‍ ആവശ്യപ്പെടുന്നുണ്ട്.
 
തുടര്‍ന്നാണ് അന്‍സിബ പ്രതികരിച്ചത്. വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അന്‍സിബ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി.
 
മീ ടു പോലെ ധീരമായ ക്യാംപെയ്നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്ബോഴും ഇതുപോലുള്ളവര്‍ അതിനെ നിസ്സാരവത്കരിക്കുകയാണെന്ന് അന്‍സിബ പറയുന്നു.
 
ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ അപമാനിക്കുന്നത് നിത്യസംഭവമായി മാറുകയാണെന്നും അന്‍സിബ തുറന്നടിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.