You are Here : Home / വെളളിത്തിര

ആരോപണങ്ങള്‍ക്ക് മറുപടിയുമായി അര്‍ജ്ജുന്റെ മകള്‍ രംഗത്ത്

Text Size  

Story Dated: Monday, October 22, 2018 05:19 hrs UTC

മലയാളി നടി ശ്രുതി ഹരിഹരന്‍ തെന്നിന്ത്യന്‍ താരം അര്‍ജ്ജുനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച്‌ അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. അണിയറ പ്രവര്‍ത്തകരുടെ മുന്‍പില്‍ വച്ചാണ് സംഭവം നടന്നതെന്ന് ശ്രുതി മീ ടു ക്യാമ്ബയിന്റെ ഭാഗമായി വെളിപ്പെടുത്തി. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യ.
 
 
 
'ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ കാമ്ബയിന്റെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. അച്ഛന്‍ മിക്കപ്പോഴും ഞങ്ങളുമായി തിരക്കഥയൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. ആ ചിത്രത്തില്‍ അച്ഛന് താല്‍പര്യമില്ലാത്ത ഒരു പ്രണയരംഗമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ സംവിധായകന്‍ തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു.
 
അച്ഛന്റെ അഭിപ്രായം സംവിധായകന്‍ സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ആ രംഗം ചിത്രീകരിച്ചത്' -ഐശ്വര്യ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.