താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി വെച്ചതെന്ന് നടന്‍ ദിലീപ്. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജി വെക്കുന്നതെന്നാണ് രാജിക്കത്തില്‍ ദിലീപ് വ്യക്തമാക്കുന്നത്. അമ്മയുടെ സഹായം നിരവധി പേര്‍ക്ക് വേണമെന്നും അവര്‍ക്ക് വേണ്ടി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് പറയുന്നുണ്ട്. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
"അമ്മ എന്ന സംഘടനയില്‍ നിന്നുള്ള എന്റെ രാജിക്കത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്‌ഞാന്‍ പങ്കുവയ്ക്കുകയാണ്, അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല", കത്തിന്റെ പൂര്‍ണ്ണരൂപം ഫേസ്ബുക്കില്‍ പങ്കു വച്ച് കൊണ്ട് ദിലീപ് പറയുന്നു.
Comments