മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച് ബോളിവുഡ് സിനിമയില്‍ വരെ പ്രതിഭ തെളിയിച്ച അസിനെ ആരും മറക്കില്ല. ബിസിനസുകാരനായ രാഹുല്‍ ശര്‍മയുമായുള്ള വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും മാറി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്കുന്ന താരത്തിന്റെ പൊന്നോമന മകള്‍ക്ക് ഒന്നാം പിറന്നാളാണിന്ന്. അരിന്‍ എന്നാണ് ഇരുവരുടെയും പെണ്‍കുഞ്ഞിന്റെ പേര്. "തിളങ്ങിയ കണ്ണുകളുള്ള കുഞ്ഞു മാലാഖയെ ഒരു വര്‍ഷം മുമ്ബാണ് ഞങ്ങള്‍ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്ക്കിന്ന് ഒരു വയസായി. സമയം എങ്ങോട്ടാണ് പറന്നു പോകുന്നത്. ഇത്രയും വേഗം നീ എന്തിനാണ് വളരുന്നത്. പിറന്നാള്‍ ആശംസകള്‍ അരിന്‍'. രാഹുല്‍ ശര്‍മ അരിന്റെ ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു.
Comments