ഒടുവില്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണം, യുവനടന് അര്ജുന് കപൂറും നടി മലൈക അരോറയും വിവാഹിതരാകുന്നു. വാര്‍ത്ത പുറത്തു വിട്ടത് ഫിലിംഫെയര്‍ മാസികയാണ്. അര്ജുന് കപൂറും മലൈക അറോറയും തമ്മില്‍ പ്രണയമാണെന്നും ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും നിരവധി ഗോസിപ്പുകള്‍ ഇതിനകം തന്നെ വന്നു കഴിഞ്ഞിരുന്നു. ഗോസിപ്പുകള്‍ ശരി വെയ്ക്കുന്ന രീതിയില്‍ ഇവരെ പല സ്ഥലത്തും ഒരുമിച്ച് കണ്ടിട്ടുണ്ട്.
പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി അര്ജുന് കപൂര്‍ എത്തിയിരുന്നു. കരണ്‍ ജോഹറും മലൈക അറോറയും കിരണ്‍ ഖേഹറും വിധികര്‍ത്താക്കളായിരുന്ന ഷോയില്‍ അര്ജുന് എത്തിയതോടെ ഗോസിപ്പുകള്‍ ശക്തമായി.
2016 ല്‍ അര്‍ബാസ് ഖാനില്‍ നിന്നും വിവാഹമോചനം നേടിയ 45 കാരിയായ മലൈക 33 കാരനായ അര്‍ജുനുമായി ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ തുടരുകയാണെന്ന് വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ മാസം നടന്ന ലാക്മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ഫോട്ടോയും ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അര്ജുന് കപൂറുമായി ഉണ്ടായ ബന്ധമാണ് അര്‍ബാസ് ഖാനും മലൈക അറോറയും ബന്ധം വേര്‍പെടാന്‍ കാരമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
മലൈയ്കയുമായുള്ള മകന്റെ ബന്ധത്തില്‍ പിതാവ് ബോണി കപൂര്‍ സംതൃപ്തനല്ല എന്നത് വാര്‍ത്തയായിരുന്നു. അര്ജുന് പിതാവുമായി അകലാന്‍ കരണമായതും ഈ ബന്ധമാണ്.
അര്ജുന് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ആളുകള്‍ മറ്റൊരു തരത്തിലാണ് തങ്ങളുടെ ബന്ധത്തെ പ്രചരിപ്പിക്കുന്നത് എന്നാണ് മലൈക ഗോസിപ്പുകളോട് പ്രതികരിച്ചത്
Comments