സിനിമ ആര് സംവിധാനം ചെയ്യുന്നു എന്നതിനല്ല താന്‍ പ്രാധാന്യം നല്‍കുന്നത്. അതിന്റെ കഥ എങ്ങനെയാണ് എന്നതിനാണെന്ന് നടന്‍ ബിജു മേനോന്‍. നല്ല കഥയുമായി ആര്‍ക്കും തന്നെ സമീപിക്കാമെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
'ആവര്‍ത്തനം ഒഴിവാക്കാനാണ് ഞാന്‍ താന്‍ പരമാവധി ശ്രദ്ധിക്കാറുള്ളത്. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ എത്തുന്നതെല്ലാം നായക വേഷങ്ങളാണ്. അത്തരത്തിലുള്ള ഒരു വില്ലന്‍ വേഷത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അത് ഏത് പ്രായത്തിലുള്ളതാണെങ്കിലും സ്വീകരിക്കും.
പോലീസ് വേഷങ്ങളില്‍ നിന്ന് ഇടവേളയെടുത്തത് നിരന്തരം അത് തന്നെ ചെയ്ത് മടുത്തത് കൊണ്ടാണെന്നും ബിജു മേനോന്‍ പറയുന്നു. മമ്മൂക്ക സിനിമയില്‍ ചെയ്‌ത വേഷങ്ങള്‍ കണ്ടപ്പോള്‍ സത്യത്തില്‍ പേടിയായിരുന്നു. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് വിഷ്ണു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് പിന്നീട് അഴകിയ രാവണന്റെ സെറ്റിലും. അദ്ദേഹം എനിക്കെന്നും വല്ല്യേട്ടന്‍ തന്നെയാണ്' ബിജു മേനോന്‍ പറഞ്ഞു.
Comments