You are Here : Home / വെളളിത്തിര

എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്....

Text Size  

Story Dated: Sunday, November 04, 2018 07:02 hrs UTC

മലയാളികളുടെ പ്രിയതരമാണ് അമല പോള്‍. മലയാളത്തില്‍ കൂടാതെ അന്യഭാഷകളിലും നടി തിരക്കുള്ള നടിയാണ്. യാത്രകള്‍ നടിയുടെ പ്രധാന പരിപാടി. മനോഹരമായി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ചില ചിത്രങ്ങളിലെ വസ്ത്രധാരണം ഏറെ വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഇന്‍സ്റ്റാഗ്രാമില്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പരിഹസിച്ച്‌ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി അമലാ പോള്‍. ആലപ്പുഴയില്‍ നിന്നുള്ള ചിത്രമാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് ഗുണ സിംഗര്‍ (Guna Singer) എന്നയാളുടെ കമന്റ് ഇങ്ങനെ: അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? കമന്റിന് അമല മറുപടി നല്‍കി, എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?അമലയുടെ കമന്റ് ലൈക്ക് ചെയ്ത് നിരവധി പേരെത്തിയിട്ടുണ്ട്. ആദ്യം പരിഹസിച്ച്‌ കമന്റിട്ടെങ്കിലും അമലയുടെ മറുപടിക്ക് പിന്നാലെ താരത്തെ പുകഴ്ത്തി അതേയാള്‍ രംഗത്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്.

എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്‍ കമന്റിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.