ശബരിമല യുവതീപ്രവേശന വിവാദങ്ങള്‍ കത്തുമ്ബോള്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി നടി പാര്‍വ്വതി. താന്‍ സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് പാര്‍വതി വ്യക്തമാക്കി. ആര്‍ത്തവം അശുദ്ധമാണോ? ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്ന ചോദ്യമാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെകാലം ആര്‍ത്തവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല.
ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്ബലത്തില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോകുക തന്നെ ചെയ്യുമെന്നും വിധിക്കൊപ്പമാണെന്നും പാര്‍വതി പറഞ്ഞു. ഈ അഭിപ്രായത്തിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടക്കാം. ആണാധികാരം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ് ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.
ചലച്ചിത്രമേഖലയിലെ വിവേചനവും മോശം പ്രവണതകളും ചൂണ്ടിക്കാണിച്ച് സിനിമയിലെ ആണാധിപത്യത്തിനെതിരെ പൊരുതി കയറിയ നടിയാണ് പാര്‍വതി. സൂപ്പര്‍താര പരിവേഷമുണ്ടായിട്ടും ചെയ്ത സിനിമകള്‍ എല്ലാം വിജയമായിട്ടും മലയാള സിനിമയില്‍ നിന്ന് അവര്‍ മാറ്റി നിര്‍ത്തപ്പെട്ടു. ആരെയും വെല്ലുവിളിക്കാനല്ല ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്.
ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കുറ്റക്കാരായാണ് മലയാള സിനിമ മുദ്ര കുത്തുന്നതെന്നും പാര്‍വതി പറഞ്ഞു. അവസരങ്ങള്‍ ഇല്ലാതായി എന്നതു കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും പാര്‍വതി പറഞ്ഞു. സുരക്ഷിതമായ തൊഴിലിടം ആവശ്യപ്പെട്ടതിന് തൊഴില്‍ തന്നെ ഇല്ലാതായി. ഞങ്ങളുടെ അവകാശങ്ങളാണ് ഞങ്ങള്‍ ചോദിച്ചതെന്നും ആരുടെയും ഔദാരമല്ലെന്നും പാര്‍വതി പറഞ്ഞു.
Comments