You are Here : Home / വെളളിത്തിര

എനിക്ക് ഒരു കാമുകിയുണ്ട്... വിവാഹം കഴിക്കുന്നത് താത്പര്യമില്ല.

Text Size  

Story Dated: Thursday, November 15, 2018 03:41 hrs UTC

ബിഗ് ബോസില്‍ പങ്കെടുത്തതോടെ അരിസ്‌റ്റോ സുരേഷിന് ആരാധകര്‍ ഏറെയാണ്. നിഷ്‌കളങ്കനായ ഒരു മത്സരാര്‍ത്ഥിയെന്നാണ് അദ്ദേഹത്തെക്കുറിച്ച്‌ എല്ലാവരും പറയാറുള്ളത്. ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ടും അഭിനയവുമാണ് മലയാളികളെ അരിസ്റ്റോയിലേക്ക് അടുപ്പിച്ചത്.
 
 
വിവാഹിതനല്ലാത്ത അരിസ്റ്റോ സുരേഷിനെ വിവാഹം കഴിപ്പിക്കാന്‍ ചലച്ചിത്രരംഗത്തുള്ളവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എന്തിന് മോഹന്‍ലാലിന് വരെ തിടുക്കമായിരുന്നു. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് സുരേഷ് നേരത്തെ തന്നെ പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്നെയോര്‍ത്ത് തലപുകയ്ക്കുന്ന ആരാധകരോട് സുരേഷിന് ചിലതുപറയാനുണ്ട്.
 
എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല.
 
എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതുകൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്.അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ടെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.