മുസ്ലീമായ നടന് ആസിഫ് അലിയും ഭാര്യയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളോട് ആസിഫ് പറയുന്നതിങ്ങനെ.
കൂടെ വന്നവര്‍ ചെയ്തതു പോലെ കുറിയും തൊട്ട് താന്‍ ഫോട്ടോ എടുത്തിരുന്നതായും എന്നാല്‍ വാര്‍ത്ത വന്നപ്പോള്‍ ഇഷ്ടദേവിയെ തൊഴാനാണ് മുകാംബികയിലെത്തിയതെന്നുമാണ് വാര്‍ത്തകള്‍ വന്നത്.
അത് എന്തുദ്ദേശത്തിലായിരുന്നുവെന്ന് എനിക്ക് അറിയില്ല. ഞങ്ങള്‍ വളരെ റിലീജിയസ് തന്നെയാണ്. വിശ്വാസം നമ്മുടെ ഉള്ളിലല്ലേ. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്.
അങ്ങനെ വിചാരിക്കാനാണ് എനിക്ക് ഇഷ്ടമെന്നും ആസിഫ് പറയുന്നു.
ലാല്‍ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനനുസരിച്ച് ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുക എന്നതല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അനാവശ്യവിവാദം കേള്‍ക്കുമ്ബോള്‍ ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്.
നടനും സംവിധായകനുമായ ലാലിന്റെ കുടുംബത്തിനൊപ്പമാണ് ആസിഫ് അലിയും ഭാര്യയും മൂകാംബിക സന്ദര്‍ശനം നടത്തിയത്.
Comments