മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും ചേര്‍ന്ന് അബൂദാബിയില്‍ സംഘടിപ്പിക്കുന്ന താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍. പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിന് ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.
മീ ടൂ താല്കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അല്പകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വനിതാ താരങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Comments