കോമഡി താരങ്ങളില്‍ ഇന്ന് മലയാളസിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത താരമാണ് ധര്മ്മജന്. സിനിമയിലെത്തിയപ്പോള്‍ വിവാദങ്ങള്‍ ധര്‍മ്മജനെ പിടിമുറുക്കിയിരുന്നു.
ദിലീപിനെ ചുറ്റിപറ്റിയായിരുന്നു ആരോപണം. ഇപ്പോള്‍ സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ധര്മ്മജന്. ഇതിനുപിന്നാലെയാണ് ചോദ്യം എത്തിയത്.
നിര്‍മ്മാതാവാന്‍ മാത്രം പണം എവിടെ നിന്നാണ് നിങ്ങള്‍ക്ക് എന്ന് ധര്‍മ്മജനോട് വിമര്‍ശകര്‍ ചോദിക്കുന്നു. ദിലീപിന്റെ ബിനാമിയായാണോ പ്രവര്‍ത്തിക്കുന്നതെന്നൊക്കെ ചോദ്യം ഉയര്‍ന്നു. ഇതിന് തക്ക മറുപടിയാണ് ധര്മ്മജന് നല്‍കിയത്.
ദിലീപേട്ടന് ഇതെ കുറിച്ച് അറിയാന്‍ പോലും വഴിയില്ല. പിന്നെ നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ തയ്യാറായി വന്നു.
ഒപ്പം ഞാനും മുടക്കി അത്ര മാത്രം. ഞാന്‍ കാശു മുടക്കാത്ത നിര്‍മ്മാതാവല്ല. വേദനിക്കുന്ന നിര്‍മ്മാതാവാണ്. സിനിമ നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലെ എനിക്ക് മുടക്കിയ പണം തിരിച്ചുകിട്ടൂ എന്നും ധര്മ്മജന് പറയുന്നു.
Comments