ജഗദീഷിന്റെ പാട്ട് എന്നും മലയാളികള്‍ക്ക് ഒരു സംസാര വിഷയമാണ്. ട്രോള്‍ പൂരം കൊണ്ട് പ്രശസ്തമായ മറ്റൊരു താരം വേറെയില്ലെന്ന് തന്നെ പറയാം. എങ്കിലും അതൊക്കെ കണ്ട് മടുത്ത് പാട്ടു പാടുന്നത് നിര്‍ത്താന്‍ ഒരുക്കമല്ല എന്നാണ് ജഗദീഷ് പറയുന്നത്.ട്രോളി കൊല്ലുന്നവരെ അങ്ങനെ വെറുതെ വിടാന്‍ ജഗദീഷ് ഉദ്ദേശിക്കുന്നില്ല. ട്രോളുന്നവര്‍ക്ക് ചുട്ടമറുപടിയായാണ് ജഗദീഷ് വന്നിരിക്കുന്നത്. ട്രോളുകാരെ വിളിച്ച് താന്‍ സമ്മാനം കൊടുത്തിട്ടുണ്ടെന്നാണ് നടന്‍ പറയുന്നത്.
ജഗദീഷിന്റെ വാക്കുകള്‍ .....
എനിക്ക് പാട്ട് ഒരു എന്റര്‍ടെയ്ന്‍മെന്റാണ്. അല്ലാതെ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ മത്സരമായിട്ടല്ല ഞാന്‍ കാണുന്നത്. ദാസേട്ടനോടോ എംജി ശ്രീകുമാറിനോടോ എന്നെ താരതമ്യപ്പെടുത്തിയാല്‍ ശരിയാകുമോ.അഞ്ചാം വയസ്സില്‍ ആകാശവാണിയിലെ ഹിന്ദിഗാനങ്ങള്‍ കേട്ടു പഠിച്ചതാണ് ഞാന്‍. അന്ന് ഞാന്‍ പാടുന്നതു കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലും സ്വയം പാടും. വേറെ വേദിയൊന്നുമില്ലല്ലോ.ഞങ്ങള്‍ ആറുമക്കളാണ്. പഠിച്ച് രക്ഷപ്പെടാനാണ് അച്ഛന്‍ എപ്പോഴും പറയുന്നത്.
അന്ന് ഞങ്ങള്‍ക്കു സ്വന്തമായി വീടു പോലുമില്ല. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്ബളം കൊണ്ട് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. അതിനിടയില്‍ എനിക്ക് പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ. എന്തായായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്.അച്ഛന്റെ ആഗ്രഹം പോലെ ഞങ്ങള്‍ മക്കളെല്ലാവരും സര്‍ക്കാര്‍ ജോലി വാങ്ങി.
Comments