രണ്ടാമൂഴത്തിന്റെ പ്രശ്നങ്ങള്‍ ഇതുവരെ അവസാനിച്ചില്ല. തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചതോടെ രണ്ടാമൂഴത്തിന് പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. ചിത്രം നടക്കില്ലെന്നും സംവിധായകനുമായി സഹകരിക്കില്ലെന്നും എംടി പറഞ്ഞതായും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇതൊക്കെ കഴിഞ്ഞതിന് ശേഷം എംടിയ്ക്കൊപ്പം തന്നെ മോഹന്‍ലാലിനെ നായകനാക്കി താന്‍ ഈ ചിത്രം സംവിധാനം ചെയ്യുമെന്നു ശ്രീകുമാര്‍ മേനോന് പറഞ്ഞിരുന്നു.
എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയാണ്. ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഞങ്ങള്‍ ഇപ്പോളും ചിത്രത്തിനായി ശ്രമിക്കുകയാണ്. അപ്പോളാണ് ചില പ്രശ്നങ്ങള്‍ ഉണ്ടായത്. അതൊക്കെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രം സംഭവിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
Comments