മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് നിവിന്‍ പോളിയും- അജു വര്‍ഗീസും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തമ്മില്‍ ട്രോളാന്‍ ഈ സംഘത്തിന് അത്ര മടിയൊന്നും ഇല്ല. അതിനുള്ള ഏറ്റവും വലിയൊരു ഉദാഹരണം താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷിനില്‍ വച്ച് നിവിന്‍ പോളി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ചിത്രമാണ് അജു പങ്കുവച്ചത്.
കായംകുളം കൊച്ചുണ്ണിയില്‍ നിവിനെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ താരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവച്ച താരം, "ഗൂഗിള്‍ നോക്കി രക്ഷപെടാന്‍ ശ്രമിക്കുന്ന കായംകുളം കൊച്ചുണ്ണി' എന്ന അടിക്കുറിപ്പും എഴുതി. സോഷ്യല്‍മീഡിയയില്‍ വൈറലായ ചിത്രത്തിന് മികച്ച പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
Comments