You are Here : Home / വെളളിത്തിര

നിത്യക്ക്‌ പുരുഷന്മാരോട് വെറുപ്പ് ?

Text Size  

Story Dated: Thursday, November 29, 2018 04:24 hrs UTC

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് നിത്യ മേനോന്‍. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി കെ പ്രകാശ്‌ ഒരുക്കുന്ന പ്രാണയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് താരം. 'പ്രാണ'യിലെ ഏക കഥാപാത്രമാണ് നിത്യ. വീണ്ടും മലയാളത്തില്‍ സജീവമാകുന്ന നിത്യ അനാവശ്യ ഗോസിപ്പുകള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് തുറന്നു പറയുന്നു.
 
 
 
തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹമോചനത്തിന് പിന്നില്‍ നടി നിത്യ ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ' ഗോസിപ്പുകളോട് ഒരിക്കലും താന്‍ പ്രതികരിക്കാറില്ല. എന്നാല്‍ അവ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മഫലം കിട്ടും. ആദ്യപ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു.'
 
 
 
ആ പ്രണയത്തിനു ശേഷം പിന്നീട് അത്തരം ഒരു ബന്ധം ഉണ്ടായില്ലെന്ന് തുറന്നു പറഞ്ഞ താരം തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാന്‍ താനാണു കാരണമെന്ന തരത്തില്‍ പ്രചരണമുണ്ടായത് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണമെന്നും പറയുന്നു. 'ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും.
 
 
 
പിന്നെ ആ 'പ്രേമം' സത്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് ഞാന്‍ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാല്‍ വിവാഹം കഴിക്കാം, അത്രമാത്രം.' നിത്യ മേനോന്‍ വ്യക്തമാക്കി
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.