You are Here : Home / വെളളിത്തിര

ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്!!

Text Size  

Story Dated: Friday, December 07, 2018 03:35 hrs UTC

വ്യക്തമായ നിലപാടുകള്‍കൊണ്ടും അഭിനയ മികവ് കൊണ്ടും വേറിട്ട് നില്‍ക്കുന്ന യുവതാരമാണ് പൃഥ്വിരാജ്.താരം ട്വിറ്ററില്‍ പങ്കുവെച്ച ഒരു കുറിപ്പാണു ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്.പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് താരം.രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ച്‌ ഭക്ഷണം കഴിക്കാനായിച്ചെന്നതാണ് പൃഥ്വിരാജ്. ഹോട്ടലില്‍ അദ്ദേഹത്തെ വരവേറ്റത് അഞ്ജലി മേനോന്‍ ചിത്രം കൂടെയുടെ ഒരാരാധകനാണ്.
 
 
 
പൃഥിയുടെ കുറിപ്പ് ഇങ്ങനെ:
 
"പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, ഞങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്: ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്.അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു".

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.