സംഗീത ബാന്‍്റായ തൈക്കുടം ബ്രിഡ്ജിലെ ആ തടിയനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകള്‍ ഇപ്പോള്‍. അയല മത്തി കാരി ചൂര ചാള... എന്ന പാട്ട് പാടി ഏറെ ആരാധകശ്രദ്ധ നേടിയ ഗോവിന്ദ് മേനോനെയാണ് ആളുകള്‍ അതിശയത്തോടെ നോക്കുന്നത്. 105 കിലോഗ്രാം ശരീരഭാരമുണ്ടായിരുന്ന ഗോവിന്ദ് ഭാരം 83 കിലോയാക്കി കുറച്ചിരിക്കുകയാണ്. തന്റെ മുമ്ബത്തെ ചിത്രവും ഭാരം കുറച്ചതിനുശേഷമുള്ള ചിത്രവും ആരാധകര്‍ക്കായി ഗോവിന്ദ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്.
കൃത്യമായ ഡയറ്റ് പ്ലാനിങ്ങിലൂടേയും ജിമ്മിലെ കടുത്ത ട്രെയിനിങ്ങും കൊണ്ട് വെറും ആറു മാസം കൊണ്ടാണ് ഗോവിന്ദ് ഭാരം കുറച്ചത്. ഇത് മറ്റെന്തിനേക്കാളും വലിയ നേട്ടമാണെന്നും, ജീവിതത്തില്‍ പുതിയൊരു യാത്രയ്ക്ക് ആരംഭം കുറിക്കുകയാണെന്നും ഗോവിന്ദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. എനിക്കിത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നും ഗോവിന്ദ് പറയുന്നു.
96 എന്ന തമിഴ് ചിത്രത്തില്‍ റാമിന്റെയും ജാനുവിന്റെയും പ്രണയം പാട്ടിലൂടെ മനോഹരമാക്കിയ തൈക്കുടം ബ്രിഡ്ജിലെ ആസ്ഥാന ഗായകനാണ് ഗോവിന്ദ് മേനോന്‍. ഗായകനായി മാത്രമല്ല വയലിനിസ്റ്റായും ഗിറ്റാറിസ്റ്റുമായുമെല്ലാം തിളങ്ങിയ ഗോവിന്ദ് 96ലൂടെ തമിഴകത്തിന്റെയും പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറി. പ്രണയാതുരമായ ഗാനത്തിലൂടെ പ്രേഷകരെ കൈയ്യിലെടുത്ത ഗോവിന്ദ് മേനോന്‍ തമിഴില്‍ ഗോവിന്ദ് വസന്ത എന്ന പേരിലാണ് അറിയപ്പെടുന്നത്.
100 ഡേയ്‌സ് ഓഫ് ലവ്, വേഗം, ഹരം,24 നോര്‍ത്ത് കാതം തുടങ്ങിയ ചിത്രങ്ങള്‍ക്കും ഗോവിന്ദ് സംഗീതം നല്‍കിയിട്ടുണ്ട്. വിജയ് സേതുപതി നായകനായ സീതകാത്തിയാണ് ഗോവിന്ദിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.
Comments