കൊച്ചി പനമ്ബള്ളി നഗറില്‍ പട്ടാപ്പകല്‍ യുവ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടന്നത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. 25 കോടി ചോദിച്ച് മുംബൈ അധോലോക നേതാവ് രവി പൂജാരയുടെ ആളുകളില്‍ നിന്നും ഭീഷണി നേരിട്ടതായി നടി പരാതി നല്‍കിയതിനു പിന്നാലെയാണ് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാല്‍ ഈ സംഭവത്തോടെ ബ്യൂട്ടി പാര്‍ലര്‍ ഉടമയും സിനിമാ നടിയുമായ ലീന മരിയാ പോളിന്റെ ദുരൂഹ ജീവിതം ചര്‍ച്ചയാകുന്നു.
ഒരു മാരുതിക്കാറിന്റെ ഉടമായിയിരുന്ന ലീന എട്ടു വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കിയത് 20 കോടി വിലമതിക്കുന്ന 9 ആഢംബര കാറുകള്‍. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ലീനയുടെ വളര്‍ച്ചയുടെ വഴിയിലെ ചില വിവാദങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് കനറാ ബാങ്കില്‍ നിന്നും 19 കോടി തട്ടിയാതായിരുന്നു ഇവരുടെ ആദ്യതട്ടിപ്പ്. ചെന്നൈ കനറാ ബാങ്കില്‍ നിന്ന് അന്നത്തെ പങ്കാളിയോടൊപ്പമായിരുന്നു തട്ടിപ്പ് നടത്തിയത്. തുടര്‍ന്നിങ്ങോട്ട് ആഡംബരജീവിതം ശീലമാക്കിയ ലീന മലയാളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ റോയ കരീന എന്ന കഥാപാത്രത്തെയാണ് ലീന മരിയ പോള്‍ അവതരിപ്പിച്ചത്. ഹസ്ബന്റ്സ് ഇന്‍ ഗോവ ചിത്രത്തില്‍ ജനിഫര്‍ എന്ന കഥാപാത്രമായി എത്തിയ ലീന കാര്‍ത്തിയും ഹന്‍സികയും മുഖ്യവേഷത്തിലെത്തിയ ബിരിയാണി എന്ന ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ചുവടുവച്ച താരം ജോണ്‍ എബ്രഹാം നായകനായ മദ്രാസ് കഫെ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നിന്ന താരം ബ്യൂട്ടിപാലറുമായി ബിസിനസ് രംഗത്ത് സജീവമായിരിക്കുകയാണ്.
Comments