You are Here : Home / വെളളിത്തിര

ഒടിയനെ രക്ഷിക്കാൻ മഞ്ജു മൗനം വെടിയണം

Text Size  

Story Dated: Saturday, December 15, 2018 02:57 hrs UTC

ഒടിയന്‍ സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലുയരുന്ന മോശം അഭിപ്രായങ്ങള്‍ക്കുത്തരവാദി നടി മഞ്ജു വാര്യര്‍ കൂടിയാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അതുകൊണ്ട് ഇതിനൊക്കെ മൗനംവെടിഞ്ഞ് മഞ്ജു മറുപടി പറയണം. ഒരു അഭിമുഖത്തിലാണ് മഞ്ജുവിനെതിരെ ശ്രീകുമാര്‍ മേനോന്‍ തുറന്നടിച്ചത്.

മഞ്ജുവാര്യരെ ഇന്നത്തെ പദവിയിലേക്ക് മാറ്റിയത് താനും തന്റെ കമ്ബനിയുമാണെന്നും അവരുടെ വളര്‍ച്ചയില്‍ പലര്‍ക്കും തന്നോട് ശത്രുതയുണ്ടെന്നും അവരാണ് തനിക്കെതിരായ ആക്രമണത്തിന് പുറകിലെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നു മുതലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിനാല്‍ ഈ വിഷയത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ പിന്നീട് പരസ്യ രംഗത്തേക്ക് എത്തുന്നത് ശ്രീകുമാര്‍ മേനോന്റെ പിന്തുണയോടെയായിരുന്നു. മഞ്ജുവിന് എതിരായ മുഴുവന്‍ ശത്രുതയും സിനിമയ്ക്ക് മേല്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും, എന്നാല്‍ മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ശ്രീകുമാര്‍മേനോന്‍മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ഡിസംബര്‍ 14ന് റിലീസ് ചെയ്തത്. കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ആദ്യ ദിനം മുതല്‍ സിനിമയ്‌ക്കെതിരെ വലിയ രീതിയില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കൂടാതെ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിലും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.