നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള നടന്‍ ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പോലീസ് അന്വേഷണം പക്ഷാപാതകരമെന്നാമ് ദിലീപിന്റെ വാദം. കേസില്‍ തന്നെ കുടുക്കാന്‍ പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതായി ദിലീപ് കോടതിയെ അറിയിച്ചു.എന്നാല്‍ ദിലീപിന്റെ വാദം കോടതി തള്ളി. പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിചാരണ സമയത്ത് വാദങ്ങള്‍ അവതരിപ്പിക്കാന്‍ ദിലീപിന് സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തത് എന്ന ദിലീപിന്റെ വാദവും കോടതി തള്ളി. ദിലീപിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നേരത്തെ തള്ളിയിരുന്നു. ഇതെതുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണു ദിലീപ്. 2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കു യാത്രയ്ക്കിടയിലാണ് നടിയെ തട്ടിക്കൊണ്ടുപോയത്.
Comments