You are Here : Home / വെളളിത്തിര

തൃഷ അടുത്ത സുഹൃത്തായിരുന്നു,പിന്നീട് പ്രണയത്തിലായി

Text Size  

Story Dated: Monday, December 24, 2018 01:42 hrs UTC

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത ബന്ധമാണ് റാണാ ദഗ്ഗുബാട്ടിയും ത്രിഷയും തമ്മിലുണ്ടായിരുന്നത്. ഇരുവരും ഇതിനെ കുറിച്ച്‌ പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ത്രിഷയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അത് തകര്‍ന്നതിനെ കുറിച്ചും റാണ തുറന്നു പറന്നിരിക്കുന്നു. കരണ്‍ ജോഹര്‍ അവതാരകനായ അഭിമുഖ പരിപാടിയില്‍ പ്രഭാസിനും രാജമൗലിക്കു ഒപ്പം പങ്കെടുക്കവേയാണ് റാണ ഇക്കാര്യം വെളിപ്പെടുത്തിയത്.

പത്ത് വര്‍ഷത്തോളം തൃഷ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് പ്രണയത്തിലായി. പക്ഷേ, ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ലെന്ന് റാണ വ്യക്തമാക്കി പറഞ്ഞു. തൃഷ ഇപ്പോഴും സിംഗിളാണല്ലോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു റാണയുടെ മറുപടി.അനുഷ്‌കയുമായി പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രഭാസ് മറുപടി നല്‍കി. ഇക്കാര്യം രാജമൗലിയും റാണയും ശരിവെക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.