You are Here : Home / വെളളിത്തിര

കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ ശൂന്യതയായിരുന്നു

Text Size  

Story Dated: Monday, December 24, 2018 01:49 hrs UTC

അഭിനയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് നവ്യ അഭിനയത്തോട് ടാറ്റാ പറഞ്ഞ് വൈവാഹിക ജീവിതത്തിലേക്ക് ചുവടു വെച്ചത്. ലൈം ലൈറ്റിന്റെ വെളിച്ചമില്ലാത്ത വിവാഹ ജീവിതത്തിന്റെ ആദ്യനാളുകളെ കുറിച്ച്‌ ഓര്‍ക്കുകയാണ് നവ്യ. സ്വകാര്യ മാഗസിന്‍ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു നവ്യ നായര്‍.


കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പെട്ടന്നൊരു ശൂന്യതയായിരുന്നു. അവിടെ (മുംബൈയില്‍) ഞാനും ഭര്‍ത്താവും മാത്രമേയുള്ളു, ആരോടും സംസാരിക്കാന്‍ പോലുമില്ല. അതോടെ ഞാനെപ്പോഴും നാട്ടിലേക്ക് ഓടും. ഇവിടെയെത്തിയാല്‍ അമ്മയോട് നിര്‍ത്താതെ വര്‍ത്തമാനം പറയും. പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട് നിനക്കെന്താ പറ്റിയതെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി, പിന്നെ അതിന്റെ സിക്ക്നെസ്സ്. എല്ലാം കൂടി മടുത്തുപോയി.

പ്രസവം കഴിഞ്ഞ് മൂന്നു മാസമായപ്പോഴാണ് സ്വകാര്യ ചാനലില്‍ ഒരു പ്രോഗ്രാമിന് വിളിക്കുന്നത്. ഭര്‍ത്താവ് ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ ആ ഷോ ഏറ്റെടുത്തു. മോനെയും കൊണ്ടാണ് ഞാന്‍ ഷൂട്ടിങ്ങിന് വന്നത്. ഓരോ എപ്പിസോഡ് കഴിയുമ്ബോഴും കുഞ്ഞിന് പാലു കൊടുക്കാന്‍ ഓടും. ആ ഷോ കഴിഞ്ഞതോടെ മനസ്സിലായി. എനിക്ക് ഇങ്ങനെയൊക്കെയേ ജീവിക്കാന്‍ പറ്റുള്ളൂ എന്ന് നവ്യ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.