മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ?' ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാണിക്യനോട് മഞ്ജു വാര്യരുടെ പ്രഭ ചോദിക്കുന്ന ഡയലോഗാണിത്. സന്ദര്‍ഭത്തിന് വിപരീതമായ ഡയലോഗ് ആണിതെന്നായിരുന്നു പരക്കെയുണ്ടായ വിമര്‍ശനം. എന്നാല്‍, ഈ ട്രോളിനെയെല്ലാം ഏറ്റെടുത്തിരിക്കുകയാണ് മഞ്ജു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് മഞ്ജു ഈ ഡയലോഗിനെ കുറിച്ച് പറയുന്നത്.
എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു തഗ് ലൈഫാണിതെന്നും ഇത് ഞാന്‍ പൊളിക്കുമെന്നുമാണ് ട്രോളുകളെക്കുറിച്ചുള്ള മഞ്ജുവിന്റെ പ്രതികരണം.മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഒരു പാവം കൊച്ചു സിനിമയാണ് ഒടിയനെന്നാണ് മഞ്ജുവിന്റെ പക്ഷം.ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഇറങ്ങിയ ഒടിയന് സമ്മിശ്രപ്രതികരണവുമായി മുന്നേറുകയാണ്.മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ഒടിയന് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments