You are Here : Home / വെളളിത്തിര

റഹ്മാന്‍റെ പിതാവ് അന്തരിച്ചു

Text Size  

Story Dated: Wednesday, December 26, 2018 03:14 hrs UTC

റഹ്മാന്‍റെ പിതാവ് കെഎംഎ റഹ്മാന്‍ അന്തരിച്ചു. ഫേസ്ബുക്ക് പേജിലൂടെ റഹ്മാന്‍ തന്നെയാണ് പിതാവിന്‍റെ മരണ വിവരം അറിയിച്ചിരിക്കുന്നത്. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 6.30 ന് നിലമ്ബൂരിലെ ജുമാമസ്ജീദില്‍ നടക്കുമെന്നും താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആരാധകരടക്കം നിരവധി പേരാണ് താരപിതാവിന്‍റെ വിയോഗത്തില്‍ അനുശോചനവുമായി എത്തിയിരിക്കുന്നത്.

1983-ല്‍ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരമായിരുന്നു റഹ്മാന്‍. അക്കാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം തകര്‍ത്തഭിനയിച്ചിരുന്ന റഹ്മാന്‍ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് പോയതോടെ മലയാളത്തില്‍ ഇടവേള വരികയായിരുന്നു. മലപ്പുറം സ്വദേശിയായ റഹ്മാന്‍ ജനിച്ചത് അബുദാബിയിലായിരുന്നു. എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി തിളങ്ങിയ റഹ്മാന്‍ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴും സിനിമയുടെ തിരക്കുകളിലായിരിക്കുന്ന താരത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.