മുന്നേറ്റചരിത്രത്തില്‍ കേരളം മറ്റൊരു നാഴികക്കല്ലുകൂടി സ്ഥാപിക്കാനൊരുങ്ങുകയാണ്. പുതുവത്സരദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ 620 കിലോമീറ്ററില്‍ സൃഷ്ടിക്കുന്ന വനിതാമതിലെന്ന് വിവിധ മേഖലകളില്‍ പ്രമുഖരായ വനിതകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സ്ത്രീകളോടൊപ്പം ട്രാന്‍സ്-വിമനും മതിലിനായി അണിനിരക്കുന്നുണ്ട്. വനിതാമതിലിനെ ആശയപരമായി പിന്തുണയ്ക്കാന്‍ ലിംഗപദവിഭേദമില്ലാതെ ഏവര്‍ക്കും സാധിക്കും. സിനിമാ മേഖലയില്‍ നിന്നും നടിമാരായ പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും പങ്കെടുക്കും. നേരത്തേ മഞ്ജു വാര്യര്‍ പിന്തുണ അറിയിച്ചിരുന്നെങ്കിലും രാഷ്ട്രീയമുണ്ടെന്നാരോപിച്ച് പിന്തുണ പിന്‍വലിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മഞ്ജു പേടിച്ചോടിയതാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കേരളം കാത്തുസൂക്ഷിച്ചുവന്ന നവോത്ഥാന മൂല്യങ്ങള്‍ക്ക് വര്‍ഗീയശക്തികളില്‍നിന്ന് വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. "ഇതിനോടൊപ്പമല്ല ഞങ്ങള്‍' എന്നു പ്രഖ്യാപിക്കാന്‍ നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ പ്രത്യക്ഷത്തില്‍ ആരംഭിക്കുന്ന ആശയപ്രചാരണരൂപമാണിത്.
അതിനാല്‍ ഞങ്ങളും കണ്ണിചേരുമെന്ന് ഡോ. എം ലീലാവതി, സി കെ ജാനു, കെ അജിത, പി വത്സല, ലിഡാ ജേക്കബ്, മീര വേലായുധന്, പാര്‍വതി തിരുവോത്ത്, രമ്യാ നമ്ബീശന്‍, മാലാ പാര്‍വതി, ദീദി ദാമോദരന്‍, വിധു വിന്‍സന്റ്, ഗീതു മോഹന്‍ദാസ്, സജിതാ മഠത്തില്‍, റിമ കല്ലിങ്കല്‍, ബീന പോള്‍, രജിത മധു, ഭാഗ്യലക്ഷ്മി, മുത്തുമണി തുടങ്ങിയവര്‍ അറിയിച്ചു.
Comments