തമിഴ് യുവതാരവും നടികര്‍ സംഘം പ്രസിഡന്റുമായ വിശാല്‍ വിവാഹിതനാകുന്നു. വിശാലിന്റെ പിതാവ് തന്നെ ഇതു സംബന്ധിച്ച വിവരം നല്‍കിയെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈദരാബാദിലെ ഒരു ബിസിനസുകാരന്റെ മകളായ അനിഷയാണ് വധു. നേരത്തേ നടികര്‍ സംഘത്തിന് ഓഫിസ് കെട്ടിടം ഒരുക്കുന്നതുവരെ വിവാഹത്തിനില്ലെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഓഫിസ് നിര്‍മാണം അവസാന ഘട്ടത്തിലാണ്.
വരലക്ഷ്മി ശരത്കുമാറുമായുള്ള വിശാലിന്റെ പ്രണയം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്ബ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടികര്‍ സംഘത്തില്‍ ശരത്കുമാറിന്റെ എതിര്‍ ചേരിയിലാണ് വിശാല്‍. 7 വര്‍ഷം നീണ്ടു നിന്ന് പ്രണയം ബ്രേക്ക് അപ്പ് ആയതിന്റെ സൂചനകള്‍ നല്‍കി 2016ല്‍ തന്നെ വരലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു.
Comments