ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തമിഴ് താരം വിശാല്‍ തന്റെ വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തെലുങ്ക് നടിയും ഗായികയുമായ അനിഷഅല്ല റെഡിയാണ് വധു. അനിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചു കൊണ്ട് വിശാല്‍ തന്നെയാണ് ട്വിറ്ററിലൂടെ വിവാഹക്കാര്യമറിയിച്ചിരിക്കുന്നത്.
വിശാലിന്റെ വിവാഹത്തെ കുറിച്ച് കുറച്ചു നാളുകളായി മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നിരുന്നു. വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപ്പുളു, അര്ജുന് റെഡി എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡിയുടെയും പദ്മജയുടെയും മകളാണ് അനിഷ.
Comments