സംഗീത സംവിധായകന് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് പിതാവ് സി.കെ ഉണ്ണി. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണം. ബാലഭാസ്കറിന്റെ സാമ്ബത്തിക കാര്യങ്ങളില്‍ ദുരുഹതയില്ലെന്നു പറയുന്നത് തെറ്റാണ്. തന്റെ മൊഴി പോലും എടുക്കാതെയാണ് ദുരുഹതയില്ലെന്ന പൊലീസിന്റെ വാദമെന്നും സികെ ഉണ്ണി പറഞ്ഞു.
ബാലഭാസ്ക്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന പൊലീസിന്റെ വാദത്തിനു പിന്നാലെയാണ് അച്ഛന് സി.കെ.ഉണ്ണിയുടെ ആരോപണം. പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്ബത്തിക ഇടപാടുണ്ടായിരുന്നുവെന്നും, ബാലഭാസ്കര്‍ നല്കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നല്‍കിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാലുവിന്റെ സാമ്ബത്തിക കാര്യങ്ങളില്‍ ദുരുഹതയില്ലെന്നു പറയുന്നത് തെറ്റാണെന്നാണ് അച്ഛന്റെ ആരോപണം. പൊലീസിന് അറിയാത്ത സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടാകാം. തന്റെ മൊഴി പോലും എടുക്കാതെയാണ് സാമ്ബത്തിക കാര്യങ്ങളില്‍ ദുരൂഹതയില്ലെന്നു പറയുന്നതെന്നും സി.കെ.ഉണ്ണി പറഞ്ഞു.
അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അര്ജുന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി ഐ.പി.എസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും സി.കെ.ഉണ്ണി പറഞ്ഞു. ആയുര്‍വേദ റിസോര്‍ട്ടിലെ സ്ത്രീയുമായുള്ള സാമ്ബത്തിക ഇടപാടും സമഗ്രമായി അന്വേഷിക്കണമെന്ന് സി.കെ.ഉണ്ണി ആവശ്യപ്പെട്ടു. ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍പ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
Comments