ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കരീന കപൂറിെന മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസും തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സിനിമാ-കായിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരുടെ പേരുകള്‍ ബി.ജെ.പി പട്ടികയില്‍ ഉള്‍പ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കരീനയെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കുമെന്ന റിേപ്പാര്‍ട്ടും പുറത്തു വരുന്നത്.
ഭോപാല്‍ ലോക് സഭാ സീറ്റിലേക്ക് ഗുഡ്ഡു ചൗഹാന്, അനസ് ഖാന് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ കരീനയുടെ പേര് നിര്‍ദേശിച്ചതായാണ് വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകളോട് കരീനയോ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമാല്‍ നാഥോ പ്രതികരിച്ചിട്ടില്ല.
മാധുരി ദീക്ഷിത്, ഗൗതം ഗംഭീര്‍, സണ്ണി ഡിയോള്‍, അജയ് ദേവ്ഗണ്, കപില്‍ ദേവ്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖര്‍ ബി.ജെ.പി ടിക്കറ്റി മത്സരിക്കുെമന്ന് വാര്‍ത്തകളുണ്ടായിരുന്നു.
Comments