ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നുമായിരുന്നു ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ സി സി യുവില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്.
ഹെപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവ ഉള്ളതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. നിലവില്‍ ഐ സി യുവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്.
കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വെച്ചാണ് അദ്ദേഹത്തിന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Comments