സൈഫായ് മഹോത്സവത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്ത്. സല്‍മാന്‍ ഖാനും മാധുരി ദീക്‌സിതുമാണ് തങ്ങള്‍ ചെയ്‌ത പ്രവൃത്തിയ ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിഗ് യാദവിന്റെ സ്വദേശമായ ഗ്രാമത്തിലായിരുന്നു ആഘോഷം നടന്നത്. മുലായംസിംഗ് യാദവ് അദ്ദേഹത്തിന്റെ മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോടൊപ്പം പരിപാടി കാണാനായി അവിടെ എത്തിയിരുന്നു. മുസാഫര്‍ നഗര്‍ കലാപത്തിന്റെ ഇരകളേക്കാള്‍ ഉത്തര്‍പ്രദേശ്
ഗവണ്‍മെന്റ് പ്രാധാന്യം കൊടുത്തത് ഈ ആഘോഷത്തിനായിരുന്നു.
ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ന്യായീകരണവുമായി സല്‍മാന്‍ താരങ്ങള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലാണ് സല്‍മാന്‍ ഖാന്‍ ഇതിനെക്കുറിച്ച് എഴുതിയത്. അവിടെ വെച്ച് കുറെയാളുകള്‍ ചേര്‍ന്ന് ഒരു ഫണ്ട് രൂപീകരിക്കുകയും അത് ഉത്തര്‍ പ്രദേശിലെ 200 കുഞ്ഞുങ്ങള്‍ക്ക് ഹൃദയശസ്‌ത്രക്രിയക്കായി നീക്കിവെക്കുകയുമാണുണ്ടായതെന്ന് അദ്ദേഹം പറയുന്നു. താനവിടെ പോയത് യഥാര്‍ത്ഥത്തില്‍ അതില്‍ പങ്കെടുക്കാനും പരിപാടി അവതരിപ്പിക്കാനും മാത്രമായിരുന്നില്ല, പകരം അവിടെയുളഉ ആളുകളെ സഹായിക്കാനും കൂടിയായിരുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ ഇതു പോലെ ആളുകളില്‍ നിന്നും പണം ശേഖരിച്ച് 100 ഹൃദയശസ്‌ത്രക്രിയകള്‍ നടത്തിയിരുന്നു. താന്‍ മാത്രമല്ല, സൈഫായ് മഹോത്സവത്തില്‍ പങ്കെടുക്കുകയും പരിപാടി അവതരിപ്പിക്കുകയും ചെയ്‌ത എല്ലാ കലാകാരന്‍മാരും ഇത്തരത്തില്‍ പണം നല്‍കി സഹായിക്കുകയാണുണ്ടായതെന്നും അതു കൊണ്ടു തന്നെ ആ പരിപാടിയെ മോശമായി കാണേണ്ടതില്ലെന്നും സല്‍മാന്‍ സൈറ്റിലൂടെ അറിയിച്ചു.
Comments