രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മഞ്ജുവാരിയര്‍-മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര്‍ക്ക് നിരാശപ്പെടെണ്ടിവരും. ചിത്രം ഉപേക്ഷിച്ചതായി സംവിധായകന് രഞ്ജിത്ത് പറഞ്ഞു.
" മഞ്ജു തനിയ്ക്ക് വീണ്ടും അഭിനയിക്കാന്‍ മോഹമുണ്ടെന്ന് പറഞ്ഞ സമയത്തായിരുന്നു താന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം പ്ലാന്‍ ചെയ്തത്. അതില്‍ മോഹന്‍ലാലിന്റെ ഭാര്യാവേഷത്തില്‍ മഞ്ജുവിനെ അഭിനയിപ്പിക്കാമെന്ന് തീരുമാനിയ്ക്കുകയായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിനും പ്രധാനപ്പെട്ട വേഷം നല്കാന് തീരുമാനിച്ചു. വൈകാതെ കഥ ഇവര്‍ മൂന്നുപേരോടും പറയുകയും ചെയ്തു. അധികം വൈകാതെയാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേത് സമാനമായ കഥയാണെന്ന് മനസിലാക്കിയത്. അങ്ങനെ ആ ചിത്രം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
പിന്നെ ആദ്യം പ്ലാന്‍ ചെയ്ത പോലെ മഞ്ജുവിനെയും ലാലിനെയും വച്ച് പുതിയൊരു ചിത്രത്തിനായി ശ്രമിച്ചു. എന്നാല്‍ രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ പറ്റിയ തിരക്കഥകളൊന്നും ലഭിച്ചില്ല. താരങ്ങളെവച്ച് സിനിമ തയ്യാറാക്കുന്നത് എന്റെ രീതിയല്ല. ഞാന്‍ തിരക്കഥ തയ്യാറാക്കിയശേഷം പറ്റിയ താരങ്ങളെ തീരുമാനിയ്ക്കുകയാണ് ചെയ്യാറുള്ളത്. അങ്ങിനെ ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു-
രഞ്ജിത്ത് പറഞ്ഞു
Comments