You are Here : Home / വെളളിത്തിര

ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന് കോടതി വിലക്ക്

Text Size  

Story Dated: Saturday, February 08, 2014 01:38 hrs UTC

രഞ്ജിനി ഹരിദാസ് നായികയായി എത്തുന്ന ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന് കോടതി വിലക്ക്.കയാല്‍ എന്ന സെയില്‍സ് ഗേളിനെയാണ് ചിത്രത്തില്‍ രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്നത്. ആലപ്പുഴ ജില്ലാ കോടതിയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ സ്വദേശിനി ബിന്ദു കൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത് എന്ന് കാണിച്ചാണ് ബിന്ദു കൃഷ്ണന്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയോടനുബന്ധിച്ചാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്താനിരുന്നത്. എന്നാല്‍ വിലക്ക് നീക്കുന്നത് വരെ ചിത്രം പ്രദര്‍ശ്ശിപ്പിക്കാന്‍ കഴിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.