നടി മംമത മോഹന്‍ദാസ് താല്‍ക്കാലികമായി അഭിനയത്തോടു വിടപറയുന്നു പകരമ് പിന്നണി ഗാനരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലത്തു. മംമ്ത ഇപ്പോള്‍ അഭിനയിക്കുന്ന ബാബു നാരായണ്‍ സംവിധാനം ചെയ്യുന്ന 'നൂറാ വിത്ത് ലവ്' എന്ന ചിത്രത്തോടെ അഭിനയം താല്‍ക്കാലികമായി നിര്‍ത്തുകയാണ്. സിനിമാ സെറ്റുകളിലെന സ്ട്രെയിന്‍ താങ്ങാന്‍ കഴിയാത്തതാണ് മംമ്തയുടെ താല്‍ക്കാലിക പിന്മാറത്തിനു കാരണം. മാനസികവും ശാരീരികവുമായ കരുത്തു നേടാനാണ് ശ്രമമെന്നും മമത പറയുന്നു.മലയാളത്തിലും തെലുങ്കിലും കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷ. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ ഛായാഗ്രഹണത്തിലും തിരക്കഥാ രചനയിലും താല്‍പ്പര്യമുണ്ട്. അതിലും ഒരു കൈ പയറ്റും."സെല്ലുലോയ്ഡി'ന്റെ ഡബ്ബിംഗ് സമയത്താണ് രണ്ടാമതും രോഗം ബാധിച്ചതായി വ്യക്തമായത്.അസുഖത്തെതുടര്‍ന്ന് ഒരുമാസം ആശുപത്രിയില്‍ കഴിഞ്ഞു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അമ്മയുടെ പരിചരണത്തിലായിരുന്നു. 21 വയസുള്ള കോളജ് വിദ്യാര്‍ഥിയാണ് ""നൂറാ, വിത്ത് ലൗ'വിന്റെ നിര്‍മാതാവ്. ഡോണ്‍ ബ്രോസ് ഇന്റര്‍നാഷണലിന്റെ ബാനറില്ചെയ്യുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസ്,അംബിക, കൃഷ് ജെ സത്താര്‍, നെടുമുടിവേണു, മധുപാല്‍, ബിയോണ് നിയാസ്, ഇര്‍ഷാദ്, മാമുക്കോയ, കനിഹ, അര്‍ച്ചനകവി, മുകേഷ്, രമേഷ് പിഷാരടി, കോഴിക്കോട് നാരായണന്‍നായര്‍, ശാന്തകുമാരി, കോഴിക്കോട് ശാരദ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
Comments