ശരീരം അനുവദിക്കാത്തതുകൊണ്ട് മംമ്ത മോഹന്‍ദാസ് അഭിനയത്തോട് വിടപറയുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് മംമ്ത പറഞ്ഞു.ട്വിറ്ററിലൂടെയാണ് മംമ്ത ഇക്കാര്യം അറിയിച്ചിരിക്കുന്നത്.മംമ്ത ഇപ്പോള്‍ നൂറ വിത്ത് ലൌ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
മമ്ത മോഹന്‍ദാസ് അഭിനയത്തോട് വിട പറയുന്നു. തന്റെ ശരീരം അഭിനയത്തിന് അനുവദിക്കാത്തതിനാലാണ് അഭിനയ ജീവിതത്തോട് വിട പറയുന്നതെന്നും ഏറെ ദുഖത്തോടെയാണ് അഭിനയത്തില്‍ നിന്നും പിന്മാറുന്നതെന്നും മംമ്ത ഒരു സ്വകാര്യ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അര്‍ബുദ രോഗവിവരം മംമ്ത തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പിന്നീട് അഭിനയ ലോകത്തു നിന്നും ചികിത്സയ്ക്കായി വിട്ടു നിന്ന മംമ്ത ലേഡീസ് ആന്റ് ജെന്റില്മാന് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.
ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസ് മലയാള ചലച്ചിത്ര ലോകത്ത് എത്തിയത്.
Comments