You are Here : Home / വെളളിത്തിര

പ്രൈസ് ദ ലോഡ്

Text Size  

Story Dated: Tuesday, April 01, 2014 10:49 hrs UTC

പ്രൈസ് ദ ലോഡ് ഒരു സക്കറിയയുടെ നോവൽ ആണ് എന്ന ഒറ്റ കാരണത്താൽ ആണ് ഞാൻ കാണണമെന്ന് തീരുമാനിച്ചത്. കേരളത്തിലുള്ള ബെഹുഭൂരിപഷം പ്രേഷകരും ഈ സിനിമ കാണുന്നതിനു പിന്നിലുള്ള ചെതോഹരം മറ്റൊന്നുമാണന്നു തോന്നുന്നില്ല. മമ്മൂട്ടിയെന്ന നടന്റെ സാന്നിത്ത്യവും  ഒരു പക്ഷെ ഒരു സാധാര പ്രേഷകനെ തീയറ്ററിൽ എത്തിക്കാൻ സഹായിക്കുമായിരിക്കണം. 


'എന്നാണെ' , 'എന്നാത്തിനാനെന്നെ' എന്നൊക്കെ അബതു തവണ പറഞ്ഞാൽ അത് കോട്ടയം ഭാഷ ആകുമെന്ന് മലയാള സിനിമയിലെ പല തിരക്കഥകൃത്തുക്കളും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ തോന്നും . ഈ സിനിമ കാണുബോൾ. അതിന്റെ കൂടെ അല്ലിയോ ഇല്ല്യോ എന്നുകൂടി പറയുബോൾ അതു പൂർത്തിയാക്കും . അത് തിരുവല്ലാ ഭാഷയാണ്‌ .കോട്ടയത്തോ പാലയിലോ ആരും അല്ലിയോ പറഞ്ഞു കേട്ടിട്ടില്ല . ഞാൻ കോട്ടയത്തിനടുത്താണ് . ഞാൻ കേട്ടു പഠിച്ചതും എഴുതി പഠിച്ചതും എന്തിനാണെന്നും, എന്താ എന്നുമാണ്. മിക്കവാറും എല്ലാ കൃസ്ത്യാനി പടങ്ങളിലും കഥാപാത്രങ്ങളെക്കൊണ്ട് അല്ലിയോ ഇല്ലിയോ പറയിക്കുന്നുണ്ട്. അത് കാലദേശങ്ങളുടെ ഭാഷയിലും സംസ്ക്കാരത്തിലുമുള്ള വെതിയാനങ്ങൾ എഴുത്തുകാർ മനസിലാക്കാൻ ശ്രെമിക്കാത്തതുകൊണ്ടാണ് .എന്റെ അറിവിൽ അച്ചടിഭാഷ സംസാരിക്കുന്നവർ ചങ്ങനാശേരിക്കരാണ്. തൊട്ടടുത്തുള്ള തിരുവല്ലയിൽ ചെല്ലുബോൾ തന്നെ ഭാഷ മാറുന്നു. പാലാക്കാർ അച്ചായനെക്കാൾ കൂടുതൽ ചാച്ചൻ എന്നാണ് വിളിക്കാറ് . കോട്ടയത്തിനു കിഴക്കോട്ട് ചേട്ടനും. കോട്ടയത്തുനിന്നും പാലയിൽനിന്നും പണ്ട് മലബാറിൽ കുടിയേറിപാർത്ത സുറിയാനിക്രുസ്തിയാനികളെ ചേട്ടന്മാർ എന്ന് വിളിക്കുന്നതുതന്നെ ഇതിന് നല്ല ഒരുദാഹരണമാണ്. അച്ചായാൻ വിളി കൂടുതലും തിരുവല്ലാക്കാരുടെ സ്വന്തമായിരുന്നു . പിന്നീടത്‌ കോട്ടയം ഭാഗത്തേക്ക്‌ പടരാൻ കാരണം സിനിമ തന്നെയാണ്. ഞാൻ മുതുർന്നവരെ ചേട്ടാ അല്ലങ്കിൽ ചേച്ചി എന്നുതന്നെയാണ് വിളിക്കാൻ പഠിച്ചിട്ടുള്ളത് . ഏറ്റവും പുതിയതാണ് അങ്കിൾ. ഇപ്പോൾ എല്ലാ പിള്ളാർക്കും നാട്ടുകാരൂ  മുഴവനും അങ്കിൾ ആണ്. അങ്ങെനെ യഥാർഥ അങ്കിൾ എന്ന സ്ഥാനപേരിന് അർഥമില്ലതെയായി. ഇതിനും  ഒരു പരിതിവരെ ഉത്തരവാദി സിനിമയാണ്. നല്ല എഴുത്തുകാർ തിരക്കഥ എഴുതുന്നില്ല . അല്ലെങ്കിൽ എഴുതുന്നവർപോലും കഥ നടക്കുന്ന ദേശത്തിനെപറ്റിയോ സംസ്കാരത്തെപറ്റിയോ  പഠിക്കാൻ തയാറാകുന്നില്ല എന്നതിനുള്ള തെളിവാണ്  പ്രൈസ് ദ ലോഡ് . നല്ല ഒരു കഥ വളെരെ കഷ്ടപ്പെട്ട് എങ്ങെനെ ഒരു മോശം സിനിമ എടുക്കാൻ സാധിക്കും എന്നുള്ളതിന് ഒരുദാഹരണം കൂടിയാണ് ഇത്  . സൂപ്പർ താരത്തിന്റെ ഡേറ്റ് എങ്ങെനെയെങ്കിലും കിട്ടിക്കഴിഞ്ഞാൽ രെഷപെട്ടു എന്നുള്ള അമിതവിശ്വാസമാണ് പുതിയ സംവിധായകർക്ക് എന്നു തോന്നുന്നു. ഇതിനുള്ള കാരണം ചെറിയ താരങ്ങൾക്ക് ടി.വി. സാറ്റിലൈറ്റ്  റൈറ്റ് ഇല്ല എന്നതാണ്.
ഇനിയെങ്കിലും വലിയ താരങ്ങൾ ഈ കൊപ്രായത്തിനു  നിന്നുകൊടുക്കാതിരിക്കുക . അല്ലെങ്കിൽ തനിക്കിണങ്ങാത്ത വേഷങ്ങൾ വേണ്ടന്നു വെക്കാനുള്ള മനസുണ്ടാകുക . അല്ലെങ്കിൽ ഇനിയും നല്ല നല്ല പല കഥകളും നമ്മുടെ  തിരക്കഥാകൃത്തുക്കൾ തിരക്കിട്ടെഴുതി കഥയില്ലതെയാക്കും . പലപ്പോഴും റിലീസിംഗ് ഡേറ്റ് തീരുമാനിച്ചിട്ടാണ് തിരക്കഥ എഴുതാൻ തുടങ്ങുന്നത് . അപ്പോൾ പിന്നെ സമയത്തിന് മുൻപ് എങ്ങെനെയെങ്കിലും തട്ടിക്കൂട്ടനമെല്ലോ. പണ്ട് ഒരു വികാരിയച്ചൻ പറഞ്ഞതുപോലെ .
 
" ചത്താലും ചത്തില്ലേലും നാലുമണിക്കു ശവമടക്ക് "
എന്നുപറഞ്ഞപോലെയാ കാര്യങ്ങളുടെ കിടപ്പ്.
 
 തുടക്കംതന്നെ പാലായിലെ വീട്ടിൽ ആണ്. ആദ്യംതന്നെ  നായികയെക്കൊണ്ട് കുടുംബചരിത്രം  മുഴുവൻ പറയിക്കണ്ട ആവശ്യമുണ്ടായിരുന്നോ . എല്ലാം കെട്ടുനിൽക്കാൻ വാല്യക്കാരനും . ബുദ്ധിയുള്ള പ്രേഷകർക്ക് കാര്യങ്ങൾ കാണുബോൾതന്നെ  മനസിലായതുകൊണ്ട് തുടക്കം തന്നെ പിഴച്ചു.സിനിമ വിഷ്വൽ മീഡിയ ആണന്ന കാര്യം സംവിധായകാൻ മറന്നുപോയതുപോലെ .
പല പ്രധാന കഥാപാത്രങ്ങളുടെ പ്രായാധിക്ക്യവും സിനിമയെ അരോചകമാകുന്നു. അതുകൊണ്ട് ഇത്  കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു സിനിമയാണെന്ന് പറഞ്ഞാൽ അത് ഇമ്മിണി വല്ല്യ നുണയാകും. തന്നെയുമല്ല അത് കഥാകൃത്ത്‌ സക്കറി യായോടും ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരോടും ചെയുന്ന ഏറ്റവും വലിയ ഒരപരാധമായിരിക്കും . ഞാൻ അത്രമേൽ ഇഷ്ട്ടപ്പെടുന്ന ഒരു കഥാകൃത്താണ് സക്കറിയ ...

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.