നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയും തമ്മിലുള്ള വിവാഹം ജൂണ്‍ 12ന് നടക്കും. എ. എല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍, വിജയ് നായകനായ തലൈവ എന്നീ ചിത്രങ്ങളില്‍ അമല പോളായിരുന്നു നായിക. ദൈവ തിരുമകളിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ചെന്നൈയിലെ എം.ആര്‍.സി സെന്ററില്‍ നടക്കുന്ന വിവാഹത്തില്‍ കോളിവുഡിലെ പ്രമുഖ താരനിരകളെല്ലാം പങ്കെടുക്കും. രണ്ട് പേരും ഒരുമിച്ചെത്തിയാണ് വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വിവാഹത്തിന് ശേഷം തുടര്‍ന്നും അഭിനയിക്കുമെങ്കിലും സജീവമാകില്ലെന്ന് അമലപോള്‍ പറഞ്ഞു.
Comments