സിനിമ താരങ്ങളായ ഫഹദ് ഫാസലും നസ്രിയ നസീമും വിവാഹിതരായി. കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12-നാണ് വിവാഹം നടന്നത്. ബുധനാഴ്ച കോവളത്ത് വച്ചായിരുന്നു മൈലാഞ്ചിക്കല്യാണം. കോവളം ഉദയസമുദ്രയില്‍ നടന്ന മൈലാഞ്ചിക്കല്യാണത്തിനു വധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. മണിരത്‌നത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍നിന്നു മൂന്നു ദിവസം മുമ്പാണു ഫഹദ് വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ക്കായി ആലപ്പുഴയിലെ വീട്ടിലെത്തിയത്.
Comments