ഷാരൂഖും സല്‍മാനും പരസ്പരം ആലിംഗനം ചെയ്ത് പിണക്കം മറന്നു ഒന്നിച്ചു. കോണ്‍ഗ്രസ് നേതാവും ബാന്ദ്ര എം.എല്‍.എയുമായ ബാബാ സിദ്ദീഖ് ഞായാറാഴ്ച ഒരുക്കിയ ഇഫ്താര്‍ മീറ്റ് ആയിരുന്നു വേദി.2008ല്‍ കത്രീന കൈഫിന്റെ ജന്മദിനത്തില് ഉണ്ടായ പിണക്കം ഇതോടെ തീര്‍ന്നു.സല്‍മാനുമായി വീണ്ടും സൗഹൃദത്തിന്റെ പുതിയ അധ്യായം ഇവിടെ തുറക്കുകയാണെന്ന് ഷാരൂഖ്ഖാന് ട്വിറ്ററില്‍ കുറിച്ചു.സല്‍മാനും ഷാരൂഖും എന്റെകുട്ടിക്കാലത്തെ കൂട്ടുകാരാണ്. അവര്‍ ഇരുവരും ഇവിടെ ഒന്നിച്ചു ചേര്‍ന്നതില്‍ ആരെക്കാളും അധികം സന്തോഷമുണ്ടെന്ന് ഇഫ്താര്‍ വിരുന്നിനുശേഷം സിദ്ദീഖ് പറഞ്ഞു.
Comments