കണ്ടുശീലിച്ച കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ആക്ഷേപഹാസ്യത്തിന്റെ പുതിയ മേമ്പൊടികളുമായെത്തുന്ന ചാനല്‍ ഷോയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന നാടോടിക്കാറ്റ്. ഒരു ന്യൂസ് ചാനലിന്റെ സ്റ്റുഡിയോയ്ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് ഷോ. കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലങ്ങളില്‍ നടക്കുന്ന വിവിധ സംഭവങ്ങളെ സാധാരണക്കാര്‍ക്കു കൂടി ദഹിക്കുന്ന വിധത്തില്‍ ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്ന ഘടകം.
അനൂപ് കൃഷ്ണന്‍ തിരക്കഥ എഴുതുന്ന നാടോടിക്കാറ്റിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മിഥിലാജ് ആണ്. ഉല്ലാസ് പന്തളം, ദേവി ചന്ദന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പരിപാടിയില്‍ നസീര്‍ സംക്രാന്തി, നിര്‍മല്‍ പാലാഴി, പ്രസാദ് മുഹമ്മ, അസീസ് നെടുമങ്ങാട്,അനീഷ് കോട്ടയം, കലാഭവന്‍ ജയകുമാര്‍ തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട പല മിമിക്രി കലാകാരന്‍മാരും കഥാപാത്രങ്ങളായെത്തുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതര മുതല്‍ പത്തര വരെയാണ് സംപ്രേഷണം. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച രാത്രി എട്ടര മുതല്‍ ഒമ്പതര വരെ സംപ്രേഷണം ചെയ്യുന്നു.
നാലാമത്തെ എപ്പിസോഡിലേക്ക് കടക്കുന്ന നാടോടിക്കാറ്റ് വളരെയേറെ നാളുകള്‍ക്ക് ശേഷം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മനസു നിറഞ്ഞ് ചിരിക്കാനുള്ള ഒരവസരമാണ് നല്‍കുന്നതെന്നന്ന് നിസ്സംശയം പറയാം.
Comments