You are Here : Home / വെളളിത്തിര

അഭിനയത്തിന്‍​റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാ​ക്കിയ മഹാനടന്‍

Text Size  

Story Dated: Wednesday, September 04, 2013 11:10 hrs UTC

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതം 35 വര്‍ഷം പൂര്‍ത്തിയായി.അതിരുകളില്ലാത്ത അഭിനയ പ്രതിഭയുടെ അഭിനയ ജീവിതത്തിന്‍റെ 35 വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് പൂര്‍ത്തിയായത്. വിശ്വംഭരന്‍ നായരുടെയും ശാന്തകുമാരി അമ്മയുടെയും മകനായി 1960 മെയ്‌ 21നാണു മോഹന്‍ലാല്‍ പത്തനംതിട്ടയിലെ എലംന്തൂരില്‍ ജനിച്ചത്‌. പിന്നീടു തിരുവനന്തപുരത്തെ മുടവന്മുകളിലേക്ക് കുടുംബം താമസം മാറി. സിനിമ നിര്‍മാതാവ് ബാലാജിയുടെ മകള്‍ സുചിത്രയാണ്‌ ഭാര്യ. പ്രണവും വിസ്മയയും മക്കളാണ്. ആദ്യസിനിമയായ തിരനോട്ടം വെളിച്ചം കണ്ടില്ല. പിന്നീട് നവോദയ അപ്പച്ചന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് ലാല്‍ മലയാള സിനിമയില്‍ മുഖം കാണിക്കുകയും ചുവടുറപ്പിക്കുകയും ചെയ്തത്. മലയാള സിനിമച്ചരിത്രത്തിന്റെ ഭാഗമായി പിന്നീട് മോഹന്‍ലാല്‍ എന്ന പേര് ഇടം പിടിച്ചു. നായകനായും വില്ലനായും 1980 കളിലും 1990 കളിലും മോഹന്‍ലാല്‍ നിറഞ്ഞാടി.35 വര്‍ഷത്തിന്‍റെ നിറവിലും രഞ്ജിത്തിന്റെ മാന്‍ ഫ്രൈഡേ എന്ന മഞ്ജു വാര്യര്‍ നായികയായി തിരിച്ചുവരവ്‌ നടത്തുന്ന ചിത്രത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ മഹാനടന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.