You are Here : Home / വെളളിത്തിര

മോദിയെ എല്ലാവരും മാതൃകയാക്കണമെന്ന് കവിയൂര്‍ പൊന്നമ്മ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, April 05, 2016 01:20 hrs UTC

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആരാധ്യപുരുഷനാണെന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞു.നരേന്ദ്രമോദി ഉയര്‍ത്തുന്ന സന്ദേശങ്ങള്‍ വിജയത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുന്നവരുടെ കൂട്ടത്തില്‍ താനും ഒപ്പമുണ്ടാകുമെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കി. അഴിമതി ആരോപണത്തിന് വിധേയനാകാത്ത ഒരു വ്യക്തിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണ് കേന്ദ്രത്തിലുള്ളതെന്ന് നമുക്കേവര്‍ക്കും അഭിമാനകരമെന്ന് അവര്‍ പറഞ്ഞു. മഹിളാമോര്‍ച്ച മണലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീശക്തിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പറയുന്നതുമാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യനാണ് അദ്ദേഹം. സത്യസന്ധതയാണ് അദ്ദേഹത്തിന്റെ കൈമുതല്‍. മോദിയെ എല്ലാവരും മാതൃകയാക്കണമെന്ന് മാത്രമാണ് പറയാനുള്ളതെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.