കൊച്ചി: മാക്സ് ലാബും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് റെക്കോഡ് തുകയ്ക്ക് കബാലി സ്വന്തമാക്കിയത് .മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശം വാങ്ങിയത് ഏഴ് കോടി രൂപയ്ക്കാണ് എന്നാണ് സിനിമ ലോകത്തെ സംസാരം. ഒരു മാസത്തോളമായി ചിത്രത്തിന്റെ നിര്‍മ്മാതക്കള്‍ കേരളത്തിലെ പല മുന്‍നിര ബാനറുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ആറ് കോടി അമ്പത് ലക്ഷം രൂപാ നല്‍കാമെന്ന് പ്രമുഖ നിര്‍മ്മാതാവ് കലൈപുലി എസ് താണുവിനെ അറിയിച്ചെങ്കിലും വിതരണാവകാശം ലഭിച്ചില്ല. ആറ് കോടി രൂപയ്ക്കാണ് ഫ്രൈഡേ ഫിലിംസു "തെരി" വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തില്‍ 200ഓളം തിയറ്ററുകളില്‍ കബാലി ജൂലൈ 15ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments