നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ് വിവാഹിതയായി . ജൂലൈ 10 ന് എറണാകുളത്തെ ഒരു പള്ളിയില്‍ ബിസിനസുകാരന് വില്‍സണ്‍ തോമസ് സാന്ദ്രയ്ക്ക് മിന്നുചാര്‍ത്തി. ഫ്രൈഡേ ഫിലിംഹൗസ് എന്ന നിര്‍മ്മാണക്കമ്പനിയുടെ സഹ ഉടമ കൂടിയായ സാന്ദ്രാതോമസ് ആട് ഒരു ഭീകരജീവിയാണ്, പെരുച്ചാഴി, കിളിപോയി തുടങ്ങിയ സിനിമകള്‍ ഇവര്‍ നിര്‍മ്മിച്ചിരുന്നു. സംവിധായകന് ലാല്‍ജോസ്, നടി ആന്‍ അഗസ്റ്റിന്, പാര്‍വ്വതി , സ്വാതി റെഡ്ഡി, പേളി മാണി, മിഥുന് മാനുവല്‍ തോമസ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
Comments