പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനാകാന്‍ പ്രിയദര്ശന് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നു. മൂന്നര പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിന് അല്‍പ്പം വിശ്രമം. തന്നെ ഒരു അധ്യാപകനാക്കണമെന്ന അച്ഛന്റെ ആഗ്രഹവും സിനിമയോട് അഭിനിവേശമുള്ളവരെ വളര്‍ത്തിക്കൊണ്ടു വരാന്‍ തന്നെക്കൊണ്ട് സാധിക്കുന്ന എല്ലാം ചെയ്യണമെന്ന പ്രിയദര്‍ശന്റെ ആഗ്രഹവും മാറ്റത്തിന് പിന്നിലുണ്ട്. കുറച്ച് കഴിയുമ്പോള്‍ താന്‍ മുഴുവന്‍ സമയം അധ്യാപകനായേക്കാമെന്നും പ്രിയദര്ശന് പറഞ്ഞു. ചെന്നൈയിലെ തെരുവില്‍ പട്ടിണി കിടന്നും അലഞ്ഞു നടന്നുമാണ് സിനിമകള്‍ എടുത്തത്. ആ അനുഭവം ചലച്ചിത്ര വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കണമെന്നാണ് ആഗ്രഹമെന്ന് പ്രിയദര്ശന് പറഞ്ഞു.
Comments