`` ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളില്‍ നിന്നും എനിക്ക് ഓട്യൊളിക്കേണ്ടതുണ്ട്. അതിനായി ഇപ്രാവശ്യം ഞാന്‍ ഒരു ബോട്ട് യാത്രയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അപ്പോള്‍ നിയമലംഘനം നടത്തിയെന്നു പറയില്ലല്ലോ. അതോ ഇനി അതും ഞാനെന്റെ അഭ്യുദയകാംക്ഷികളോടു ചര്‍ച്ച ചെയ്‌തു ബോധ്യപ്പെടുത്തണോ? അമലാ പോള്‍ തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് പോണ്ടിച്ചേരിയിലെ ഒരു എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയുടെ പേരിലാണെന്നും ഇതുവഴി 20 ലക്ഷം രൂപ നികുതി വെട്ടിച്ചെന്നുമാണ് ആരോപണം. ആരോപണത്തെ ശരി വയ്‌ക്കുന്ന തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്കു കിട്ടിയെന്നും താരത്തിനെതിരേ നിയമനടപടിയുണ്ടാകുമെന്നുമാണ് സൂചനകള്‍. അതിനിടെയാണ് ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും അമല തന്നെ രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയില്‍ നിന്നും ഓഗസ്റ്റ് നാലിനാണ് അമല എസ്.ക്‌ളാസ് ബെന്‍സ് വാങ്ങുന്നത്.
ഒരു കോടി പന്ത്രണ്ടു ലക്ഷം രൂപയാണ് ഇതിന്റെ വില. ഓഗസ്റ്റ് ഒമ്പതിന് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തു. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ നല്‍കിയാണ് കാറിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. അതേ സമയം ഈ കാര്‍ ഇപ്പോള്‍ ഓടുന്നത് കൊച്ചിയിലാണ്. പോണ്ടിച്ചേരിയിലെ വിലാസപ്പേട്ട് സെന്റ് തെരേസാസ് സ്‌ട്രറ്റിലെ വിലാസമാണ് അമലാ പോള്‍ കാര്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിലാം ഒരു എന്‍ഡിനീയറിങ്ങ് വിദ്യാര്‍ത്ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്‌ച്രേഷന്‍ നടത്തിയ കാര്യങ്ങളോ അറിയില്ല. ഈ അവസരത്തില്‍ ഇക്കാര്യത്തില്‍ ഒരു വിമര്‍ശന സ്വഭാവമുള്ള പ്രതികരണവുമായി നടി രംഗത്തെത്തിയത് പ്രശ്‌നം കൂടുതല്‍ ഗൗരവമുള്ളതാക്കിയിരിക്കുകയാണ്.
Comments